പകലും രാത്രിയും തമ്മിൽ കണ്ടിട്ടില്ലയിതേവരെ
പകലും രാത്രിയും തമ്മിൽ കണ്ടിട്ടില്ലയിതേവരെ അവർക്കെന്നിട്ടുമുണ്ടാകുമീരണ്ടുണ്ണികളെന്നുമേ
Pakalum Rathriyum Thammil Kandittila ithevare
Avarkkennittumundakum eerandunnikal ennume
– Kunjunni Master
ആ വരുന്നതോരാന
ആ വരുന്നതോരാന
ഈ വരുന്നതോരീച്ച
ആനയുമീച്ചയുമങ്ങിനെ അങ്ങിനെ അടുത്തടുത്തു വരുന്നു
ആനക്കുണ്ടോ പേടി ?,
ഈച്ചക്കുണ്ടോ പേടി ?
രണ്ടിനുമില്ലൊരു പേടി
ആന താഴെ പോയ്
ഈച്ച മേലെ പോയ്
Aa varunnathoraana
Ee varunnathoreecha
Aanayumeechayumangine angine aduthaduthu varunnu
Aanakkundo pedi
Eechakkundo pedi
Randinumilloru pedi
Aana thazhe poyi
Eecha mele poyi
– Kunjunni Master
ഉണ്ടാല്‍ ഉണ്ടപോലെ ആകണം
ഉണ്ടാല്‍ ഉണ്ടപോലെ ആകണം, ഉണ്ട പോലെ ആകരുത്
Undal undapole aakanam, unda pole aakaruthu
– Kunjunni Master